റിയാദ്: (truevisionnews.com) ചിക്കൻ പോക്സ് ബാധിച്ച് വിശ്രമത്തിലായിരുന്ന പ്രവാസി സൗദിയിൽ മരിച്ചു. നിലമ്പൂർ സ്വദേശിയായ റിജോ മത്തായിയാണ് മരിച്ചത്. താമസിക്കുന്ന മുറിയിൽ ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്.
സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഒരാഴ്ചയോളമായി ചിക്കൻ പോക്സ് കാരണം അവധിയിലായിരുന്നു. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് കെഎംസിസി ഭാരവാഹികൾ അറിയിച്ചു. ഹുസൈൻ ഹംസ നിലമ്പൂരിന്‍റെ നേതൃത്വത്തിലാണ് തുടർനടപടികൾ.
An expatriate who was on vacation and contracted chicken pox died in Saudi Arabia.

































