റിയാദ്: (gcc.truevisionnews.com) വിമാനത്തിനുള്ളിൽ അതിവേഗ ഇന്റർനെറ്റ് സേവനങ്ങളും ഡിജിറ്റൽ സൗകര്യങ്ങളും ലഭ്യമാക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ വിമാനക്കമ്പനിയാകാൻ സൗദിയ. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് (PIF) കീഴിലുള്ള നിയോ എയ്‌റോസ്‌പേസ് ഗ്രൂപ്പുമായി (NSG) സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
NSG സ്കൈവേവ്സ് സിസ്റ്റം വഴിയാണ് അതിവേഗ ഇന്റർനെറ്റ് നൽകുന്നത്. മൾട്ടി ഓർബിറ്റ് നെറ്റ്‌വർക്കായ 'SES ഓപ്പൺ ഓർബിറ്റ്സ്' ഉപയോഗിക്കുന്നതിലൂടെ ലോകത്തെവിടെയും തടസ്സമില്ലാത്ത കണക്ഷൻ ഉറപ്പാക്കാം.
യാത്രക്കാർക്ക് കൂടുതൽ മികച്ച അനുഭവം നൽകുന്നതിനായി ക്യാബിനുകളുടെ നവീകരണവും നൂതന ഡിജിറ്റൽ സേവനങ്ങളും എയർലൈൻ ഉറപ്പാക്കുന്നുണ്ടെന്ന് സൗദി ഗ്രൂപ്പ് ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ ഉമർ പറഞ്ഞു. സൗദി എയർലൈൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നവീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ആഗോള വിപണിയിൽ മറ്റ് വിമാനക്കമ്പനികളേക്കാൾ മുൻതൂക്കം നേടാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയർലൈനിന്റെ എല്ലാ ക്ലാസുകളിലുമുള്ള യാത്രക്കാർക്കും ഏത് ഡെസ്റ്റിനേഷനിലേക്കും ഈ സേവനം ലഭ്യമാകും.
Saudi Airlines launches high-speed internet service in-flight


























