റിയാദ്: (https://gcc.truevisionnews.com/) ദീർഘകാലമായി റിയാദിൽ പ്രവാസിയായിരുന്ന മലയാളി ഹൗസ് ഡ്രൈവർ മരിച്ചു. മലപ്പുറം എ.ആർ. നഗർ ചെമ്പയിൽ സ്വദേശി കിളിവയലിൽ ഹൗസിൽ സുരേഷ് ബാബു (50) ആണ് മരിച്ചത്. കഴിഞ്ഞ 12 വർഷമായി റിയാദ് എക്സിറ്റ് എട്ടിലെ ഒരു സ്വദേശി ഭവനത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് അപ്രതീക്ഷിത മരണം. കുമാരൻ കിളിവയലിന്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: ചിത്ര, മക്കൾ: ആകാശ് കിളിവയൽ, അർജുൻ, വൃന്ദ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള നിയമനടപടികൾ സാമൂഹിക പ്രവർത്തകൻ തെന്നല മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. നിലവിൽ റിയാദിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ തന്നെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Malayali dies in Riyadh while about to return home

































