റിയാദ് : (gcc.truevisionnews.com) സൗദി അറേബ്യയിൽ കാൽനട യാത്രക്കാർക്കായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള സീബ്ര ക്രോസിങ്ങുകളിലും റോഡ് മുറിച്ചുകടക്കാൻ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലും കാൽനട യാത്രക്കാർക്ക് മുൻഗണന നൽകണമെന്ന് സൗദി ഗതാഗത ഡയറക്ടറേറ്റ്. റോഡ് മുറിച്ച് കടക്കാൻ അനുമതിയുള്ള സ്ഥലങ്ങളിൽ കാൽനട യാത്രക്കാരെ പരിഗണിക്കാതെ വാഹനമോടിക്കുന്നത് ഗതാഗത ലംഘനമാണ്. അത്തരത്തിൽ വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് 100 മുതൽ 150 റിയാൽ വരെ പിഴ ലഭിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.
റോഡ് മറികടക്കുന്നതിന് പ്രത്യേകം അടയാളപ്പെടുത്തിയ പാതകളിലെ സ്ഥലങ്ങളിൽ കാൽനട യാത്രക്കാർ മുറിച്ചുകടക്കുന്നുണ്ടെങ്കിൽ, ആദ്യ മുൻഗണന അവർക്ക് നൽകേണ്ടതാണ്. സൗദിയിൽ എല്ലാവർക്കും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ഈ അറിയിപ്പുമായി ട്രാഫിക് ഡയറക്ടറേറ്റ് രംഗത്തെത്തിയിരിക്കുന്നത്.
Pedestrians must be given priority; Saudi to take action against drivers who do not consider them




















.jpeg)

.jpeg)







