കുവൈത്ത് സിറ്റി: (gcc.truevisionnews.com) രാജ്യത്ത് കാലാവസ്ഥമാറ്റ ലക്ഷണങ്ങൾ. രണ്ടു ദിവസങ്ങളായ ഉയർന്ന താപനിയിൽ കുറവുവന്നിട്ടുണ്ട്. രാത്രിയിൽ താപനിലയിൽ വലിയ കുറവും മിതമായ രീതിയിൽ കാറ്റും വീശുന്നുണ്ട്.
വരും ദിവസങ്ങളിൽ താപനിലയിൽ ക്രമാനുഗതമായ കുറവുവരുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം, ബുധനാഴ്ച പൊടി നിറഞ്ഞതും കാറ്റുള്ളതുമായ കാലാവസ്ഥക്ക് സാധ്യതയുണ്ടെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്നാണ് പ്രവചനം.
ഇതിന്റെ ഫലമായി പൊടിയും മണലും ഉയരാനും തുറന്ന പ്രദേശങ്ങളിൽ ദൃശ്യപരത ഗണ്യമായി കുറയാനും സാധ്യതയുണ്ട്. ഉയർന്ന താപനില 37 മുതൽ 39 ഡിഗ്രി സെൽഷ്യസും, കുറഞ്ഞ താപനില 25 മുതൽ 28 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. പ്രതികൂല കാലാവസ്ഥയിൽ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Weather conditions in the state are changing; High temperatures have eased, with a possibility of thunderstorms and wind today-NEW




























.jpeg)







