ഹൃദയാഘാതം; സൗദി അറേബ്യയിൽ രണ്ട് മലയാളികൾ മരിച്ചു

ഹൃദയാഘാതം; സൗദി അറേബ്യയിൽ രണ്ട് മലയാളികൾ മരിച്ചു
Aug 12, 2025 05:48 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) ജിദ്ദയിൽ ഹൃദയാഘാതം മൂലം രണ്ട് മലയാളികൾ മരിച്ചു. തൃശൂർ വടക്കാഞ്ചേരി കാഞ്ഞീരക്കോട് പാമ്പത്ത് വളപ്പിൽ അബ്ദുറഹ്മാൻ അലി (51), മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി ചോലമുക്ക് സദാം പടി കോൽമല റോഡിൽ താമസിക്കുന്ന അമീർഖാൻ (63) എന്നിവരാണ് മരിച്ചത്.

അബ്ദുറഹ്മാൻ അലി ജിദ്ദ മുഹമ്മദിയ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച രാവിലെ ഇദ്ദേഹത്തിന്‍റെ താമസസ്ഥലത്ത് വെച്ചാണ് ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയും ചെയ്‍തത്. മൃതദേഹം ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

ഭാര്യ: സൗദ, മക്കൾ: സാദിഖലി, സിനാൻ, സിയ. അമീർഖാൻ ജിദ്ദ റുവൈസിൽ ഹാരിസായി ജോലി ചെയ്തുവരികയായിരുന്നു. അബ്ഹൂർ കിങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്‌സിൽ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച്ച വൈകീട്ട് ഇദ്ദേഹം മരിക്കുന്നത്. ഭാര്യ: അസ്മാബി, മകൻ: അൻജുമൻ. ഇരു മൃതദേഹങ്ങളുടെയും തുടർനടപടികൾ കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Heart attack Two Malayalis die in Saudi Arabia

Next TV

Related Stories
നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; ഫോണിലേക്ക് വരുന്ന സന്ദേശത്തിന് മറുപടി നൽകരുത്, സുരക്ഷ ഉറപ്പാക്കാൻ മുന്നറിയിപ്പ്

Apr 22, 2026 11:38 AM

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; ഫോണിലേക്ക് വരുന്ന സന്ദേശത്തിന് മറുപടി നൽകരുത്, സുരക്ഷ ഉറപ്പാക്കാൻ മുന്നറിയിപ്പ്

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്, ഫോണിലേക്ക് വരുന്ന സന്ദേശത്തിന് മറുപടി നൽകരുത്, സുരക്ഷ ഉറപ്പാക്കാൻ...

Read More >>
സൗദിയിൽ വാഹനാപകടം; ചികിത്സയിലായിരുന്ന പ്രവാസി വ്യവസായി മരിച്ചു

Apr 22, 2026 11:16 AM

സൗദിയിൽ വാഹനാപകടം; ചികിത്സയിലായിരുന്ന പ്രവാസി വ്യവസായി മരിച്ചു

സൗദിയിൽ വാഹനാപകടം, ചികിത്സയിലായിരുന്ന പ്രവാസി വ്യവസായി...

Read More >>
ഐ.സി.ആർ.എഫ് എക്സിക്യൂട്ടിവ് അംഗം ശിവ്കുമാർ ബഹ്റൈനിൽ അന്തരിച്ചു

Apr 21, 2026 05:07 PM

ഐ.സി.ആർ.എഫ് എക്സിക്യൂട്ടിവ് അംഗം ശിവ്കുമാർ ബഹ്റൈനിൽ അന്തരിച്ചു

ഐ.സി.ആർ.എഫ് എക്സിക്യൂട്ടിവ് അംഗം ശിവ്കുമാർ ബഹ്റൈനിൽ...

Read More >>
Top Stories

News Roundup