---
title: "യുഎഇ- കുവൈത്ത് വിമാന സര്‍വീസുകള്‍ റദ്ദാക്കി; എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്"
english_title: "UAE to Kuwait Flights Cancelled: Emirates, Etihad, Air Arabia Suspend Services Due to Gulf Tensions"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/373491/uae-kuwait-flights-cancelled-emirates-etihad-air-arabia-july-2026"
published_at: "2026-07-20T12:51:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a08146bad8bd_flight.jpg"
keywords: ["UAE", "Kuwait", "Flight Cancellation", "Emirates", "Etihad", "Air Arabia", "Dubai Airport", "Abu Dhabi Airport", "Sharjah Airport"]
---

# യുഎഇ- കുവൈത്ത് വിമാന സര്‍വീസുകള്‍ റദ്ദാക്കി; എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

> **Lead Summary:** ദുബൈ: ഗള്‍ഫ് മേഖലയിലെ തുടരുന്ന സംഘര്‍ഷാവസ്ഥയും പ്രവര്‍ത്തനപരമായ വെല്ലുവിളികളും കാരണം യുഎഇയില്‍ നിന്ന് കുവൈത്തിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സര്‍വീസുകള്‍ എമിറേറ്റ്‌സ്, ഇത്തിഹാദ് എയര്‍വേയ്‌സ്, എയര്‍ അറേബ്യ എന്നീ വിമാനക്കമ്പനികള്‍ റദ്ദാക്കി. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് കമ്പനികള്‍ അറിയിച്ചു.

## Article Content

ദുബൈ: ഗള്‍ഫ് മേഖലയിലെ തുടരുന്ന സംഘര്‍ഷാവസ്ഥയും പ്രവര്‍ത്തനപരമായ വെല്ലുവിളികളും കാരണം യുഎഇയില്‍ നിന്ന് കുവൈത്തിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സര്‍വീസുകള്‍ എമിറേറ്റ്‌സ്, ഇത്തിഹാദ് എയര്‍വേയ്‌സ്, എയര്‍ അറേബ്യ എന്നീ വിമാനക്കമ്പനികള്‍ റദ്ദാക്കി. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് കമ്പനികള്‍ അറിയിച്ചു.

**എമിറേറ്റ്‌സ് സര്‍വീസുകള്‍ രണ്ട് ദിവസത്തേക്ക് റദ്ദാക്കി**

എമിറേറ്റ്‌സ് പുറത്തിറക്കിയ ഫ്‌ലൈറ്റ് സ്റ്റാറ്റസ് വിവരമനുസരിച്ച് ഇന്നും നാളെയും (ജൂലൈ 20, 21) ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള താഴെപ്പറയുന്ന സര്‍വീസുകളാണ് റദ്ദാക്കിയത്.

**ദുബൈ- കുവൈത്ത്:**

EK853

EK855

EK857

EK859

**കുവൈത്ത്- ദുബൈ:**

EK854

EK856

EK858

EK860

കോഡ്‌ഷെയര്‍ പങ്കാളി എയര്‍ലൈന്‍സുകള്‍ നടത്തുന്ന കണക്റ്റിങ് സര്‍വീസുകളുടെ വിവരങ്ങള്‍ അതത് വിമാനക്കമ്പനികളുടെ വെബ്‌സൈറ്റില്‍ പരിശോധിക്കണമെന്നും എമിറേറ്റ്‌സ് അറിയിച്ചു.

**ഇത്തിഹാദ് വിമാനങ്ങളും റദ്ദാക്കി**

അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കുവൈത്തിലേക്കും തിരിച്ചുമുള്ള EY653, EY654 സര്‍വീസുകള്‍ റദ്ദാക്കിയതായി ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചു.

യാത്രക്കാര്‍ക്ക് ബദല്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കിവരുകയാണെന്നും ഏറ്റവും പുതിയ വിവരങ്ങള്‍ എസ്എംഎസ്, ഇമെയില്‍ എന്നിവ വഴി ലഭിക്കാന്‍ യാത്രക്കാര്‍ തങ്ങളുടെ കോണ്‍ടാക്ട് വിവരങ്ങള്‍ പുതുക്കി നല്‍കണമെന്നും കമ്പനി അഭ്യര്‍ഥിച്ചു.

എയര്‍ അറേബ്യയും സര്‍വീസുകള്‍ നിര്‍ത്തിവച്ചു

എയര്‍ അറേബ്യയും ഷാര്‍ജ, അബുദാബി- കുവൈത്ത് റൂട്ടുകളിലെ നിരവധി സര്‍വീസുകള്‍ ഇന്നും നാളെയും (ജൂലൈ 20, 21) റദ്ദാക്കി.

**റദ്ദാക്കിയ പ്രധാന സര്‍വീസുകള്‍:**

**ഷാര്‍ജ - കുവൈത്ത്:**

G9068

G9124

G9121

**കുവൈത്ത്- ഷാര്‍ജ:**

G9069

G9125

G9122

**അബുദാബി -കുവൈത്ത്:**

3L020

3L022

**കുവൈത്ത്- അബുദാബി:**

3L021

3L023

**യാത്രക്കാര്‍ക്ക് നിര്‍ദേശം**

വിമാന സര്‍വീസുകളുടെ സമയക്രമത്തില്‍ അവസാന നിമിഷം വരെ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ കസ്റ്റമര്‍ സര്‍വീസിലൂടെയോ ഫ്‌ലൈറ്റ് സ്റ്റാറ്റസ് നിര്‍ബന്ധമായും പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/373491/uae-kuwait-flights-cancelled-emirates-etihad-air-arabia-july-2026)