---
title: "റിയാദിൽ വാഹനാപകടം; പ്രവാസി മലയാളി യുവാവ് ചികിത്സയിലിരിക്കെ മരിച്ചു"
english_title: "Road accident in Riyadh young Malayali expatriate dies while undergoing treatment"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/371682/road-accident-in-riyadh-young-malayali-expatriate-dies-while-undergoing-treatment"
published_at: "2026-07-10T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50cbca357e1_RIYADH_DEATH_MALAYALI.jpg"
keywords: ["Latest News", "Road Accident", "Malayali Expatriate", "Saudi Arabia"]
---

# റിയാദിൽ വാഹനാപകടം; പ്രവാസി മലയാളി യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

> **Lead Summary:** സൗദി അറേബ്യ: സൗദി അറേബ്യയിലെ റിയാദിലുണ്ടായ വാഹനാപകടത്തിൽ കൊച്ചി സ്വദേശിയായ യുവാവ് മരിച്ചു. ഫോർട്ട്കൊച്ചി ബീച്ച് റോഡ് ഫിഷർമെൻ കോളനിയിൽ കൊപ്രപ്പറമ്പിൽ കെ.ടി. വില്യംസ് (ടോഷി–36) ആണ് മരിച്ചത്. സൗദിയിൽ സ്വകാര്യ കമ്പനിയിൽ ഡെലിവറി ജീവനക്കാരനായിരുന്നു.

## Article Content

സൗദി അറേബ്യ: സൗദി അറേബ്യയിലെ റിയാദിലുണ്ടായ വാഹനാപകടത്തിൽ കൊച്ചി സ്വദേശിയായ യുവാവ് മരിച്ചു. ഫോർട്ട്കൊച്ചി ബീച്ച് റോഡ് ഫിഷർമെൻ കോളനിയിൽ കൊപ്രപ്പറമ്പിൽ കെ.ടി. വില്യംസ് (ടോഷി–36) ആണ് മരിച്ചത്. സൗദിയിൽ സ്വകാര്യ കമ്പനിയിൽ ഡെലിവറി ജീവനക്കാരനായിരുന്നു.

ജൂൺ 29ന് രാത്രി വില്യംസ് ഓടിച്ചിരുന്ന ബൈക്ക് സിഗ്നൽ കണ്ട് നിർത്തിയപ്പോൾ പിന്നാലെ വന്ന കാർ ഇടിച്ചാണ് അപകടം. പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. സംസ്കാരം പിന്നീട്. കെ.വി. ടോമിയുടെയും നെസ്സിയുടെയും മകനാണ്. ഭാര്യ: ജിംഷ. മക്കൾ: അയാൻ, ഹെസ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/371682/road-accident-in-riyadh-young-malayali-expatriate-dies-while-undergoing-treatment)