---
title: "പൊന്നാനി സ്വദേശി ഖത്തറിൽ അന്തരിച്ചു "
english_title: "Ponnani native passes away in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/367149/ponnani-native-passes-away-in-qatar"
published_at: "2026-06-20T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3656a346a88_ASS.jpg"
keywords: ["LATEST NEWS", "Ponnani", "Qatar"]
---

# പൊന്നാനി സ്വദേശി ഖത്തറിൽ അന്തരിച്ചു 

> **Lead Summary:** ദോഹ:**[ **ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ മലപ്പുറം പൊന്നാനി സ്വദേശി മാമ്പ്രയിൽ കേശവന്റെ മകൻ ശ്രീനിവാസൻ മാമ്പ്ര ദോഹയിൽ നിര്യാതനായി. 1989 മുതൽ ഖത്തറിലുള്ള അദ്ദേഹം ദോഹയിലെ 'അൽ യൂസുഫ് ട്രേഡിങ് ആൻഡ് കോൺട്രാക്റ്റിങ്' കമ്പനിയിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. കൂടാതെ പ്രവാസി സംഘടനയായ 'സംസ്‌കൃതി ഖത്തറിൻ്റെ' റയ്യാൻ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിരുന്നു.

## Article Content

ദോഹ:**[ **ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ മലപ്പുറം പൊന്നാനി സ്വദേശി മാമ്പ്രയിൽ കേശവന്റെ മകൻ ശ്രീനിവാസൻ മാമ്പ്ര ദോഹയിൽ നിര്യാതനായി. 1989 മുതൽ ഖത്തറിലുള്ള അദ്ദേഹം ദോഹയിലെ 'അൽ യൂസുഫ് ട്രേഡിങ് ആൻഡ് കോൺട്രാക്റ്റിങ്' കമ്പനിയിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. കൂടാതെ പ്രവാസി സംഘടനയായ 'സംസ്‌കൃതി ഖത്തറിൻ്റെ' റയ്യാൻ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിരുന്നു.

ഭാര്യ: ഷൈല ,മക്കൾ: രുദ്രൻ, ഭദ്ര ,സഹോദരങ്ങൾ: സുരേഷ്, ഭാസ്‌കരൻ, പ്രദീപ്

മൃതദേഹം നിലവിൽ വക്ര ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഖത്തറിലെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/367149/ponnani-native-passes-away-in-qatar)