വ്യാജ സർക്കാർ സ്റ്റാമ്പുകൾ നിർമ്മിച്ച് വിൽപ്പന; അഞ്ച് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ

വ്യാജ സർക്കാർ സ്റ്റാമ്പുകൾ നിർമ്മിച്ച് വിൽപ്പന; അഞ്ച് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ
Jun 14, 2026 09:57 AM | By Fidha Parvin
#laytest news #kuwait #fake government stamps

കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) സർക്കാർ സ്റ്റാമ്പുകൾ വ്യാജമായി നിർമ്മിച്ച് വിൽപന നടത്തിവന്ന അഞ്ചംഗ ബംഗ്ലാദേശി സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വകുപ്പ് അറസ്റ്റ് ചെയ്തു.

ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ആശുപത്രികളുടെ അകത്തും പുറത്തുമായി ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള 5, 10 ദിനാറുകളുടെ വ്യാജ സ്റ്റാമ്പുകളാണ് ഇവർ കുറഞ്ഞ വിലയ്ക്ക് പ്രവാസികൾക്കും കമ്പനികൾക്കും വിറ്റിരുന്നത്. റെയ്ഡിൽ വ്യാജനിർമാണത്തിന് ഉപയോഗിച്ച ലാപ്ടോപ്പ്, പ്രിന്റർ, സ്റ്റാമ്പ് റോളുകൾ എന്നിവ പിടിച്ചെടുത്തു.

ഒരു ആശുപത്രിയിൽ നിന്ന് സ്റ്റാമ്പ് റോളുകൾ മോഷ്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയ മന്ത്രാലയം, വ്യാജരേഖ ചമയ്ക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് മുന്നറിയിപ്പ് നൽകി.

Content Highlight: Five expatriates arrested in Kuwait for making and selling fake government stamps

#laytest news #kuwait #fake government stamps

Next TV

Related Stories
സൗജന്യ ലോകകപ്പ് സ്ട്രീമിങ് ലിങ്കുകൾ ചതിക്കുഴിയാകാം; മുന്നറിയിപ്പുമായി ദുബായ് അധികൃതർ

Jun 15, 2026 11:30 AM

സൗജന്യ ലോകകപ്പ് സ്ട്രീമിങ് ലിങ്കുകൾ ചതിക്കുഴിയാകാം; മുന്നറിയിപ്പുമായി ദുബായ് അധികൃതർ

ലോകകപ്പ് കാണാൻ സൗജന്യ ലിങ്കുകൾ തിരയുന്നവർക്ക് ഡിജിറ്റൽ ദുബായുടെ...

Read More >>
സലാലയിൽ കൊല്ലം സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

Jun 15, 2026 09:57 AM

സലാലയിൽ കൊല്ലം സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

സലാലയിൽ കൊല്ലം സ്വദേശിയായ യുവാവ്...

Read More >>
സൗജന്യം ഇന്ന് മാത്രം ...:  ഹിജ്റ പുതുവർഷം: ദുബൈയിൽ പൊതു പാർക്കിംഗിന് ഇന്ന് സൗജന്യം; മൾട്ടി-സ്റ്റോറി പാർക്കിംഗുകളിൽ ഇളവില്ല

Jun 15, 2026 08:59 AM

സൗജന്യം ഇന്ന് മാത്രം ...: ഹിജ്റ പുതുവർഷം: ദുബൈയിൽ പൊതു പാർക്കിംഗിന് ഇന്ന് സൗജന്യം; മൾട്ടി-സ്റ്റോറി പാർക്കിംഗുകളിൽ ഇളവില്ല

ദുബൈയിൽ ഇന്ന് പൊതു അവധി, ഹിജ്റ പുതുവർഷം, ദുബൈ ആർ.ടി.എ , സൗജന്യ പാർക്കിങ്, മെട്രോ സമയക്രമം, ബസ്...

Read More >>
Top Stories

News Roundup