സൗദി-യുഎഇ അതിർത്തി കടന്നുള്ള അന്താരാഷ്ട്ര ലഹരിക്കടത്ത്; 2.6 ലക്ഷത്തിലേറെ ആംഫെറ്റാമിൽ ഗുളികകൾ പിടിച്ചെടുത്തു

സൗദി-യുഎഇ അതിർത്തി കടന്നുള്ള അന്താരാഷ്ട്ര ലഹരിക്കടത്ത്;  2.6 ലക്ഷത്തിലേറെ ആംഫെറ്റാമിൽ ഗുളികകൾ പിടിച്ചെടുത്തു
Jun 9, 2026 10:10 AM | By Susmitha Surendran
#UAE #Saudi Arabia #Narcotic Pills

അബുദാബി : (https://gcc.truevisionnews.com/) യുഎഇയും സൗദി അറേബ്യയും സംയുക്തമായി നടത്തിയ വൻ സുരക്ഷാ ഓപ്പറേഷനിൽ ലക്ഷക്കണക്കിന് ലഹരിമരുന്ന് ഗുളികകൾ പിടികൂടി.

യുഎഇ നാഷനൽ ആന്റി നാർക്കോട്ടിക് അതോറിറ്റിയും ദുബായ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 2,67,300 ആംഫെറ്റാമിൽ ഗുളികകൾ പിടിച്ചെടുത്തത്.

രാജ്യാന്തര വിപണിയിൽ കോടികൾ വിലമതിക്കുന്ന ലഹരിമരുന്നാണ് അധികൃതർ പിടികൂടിയത്. സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി സഹകരിച്ചായിരുന്നു നീക്കം.

ഇരുരാജ്യങ്ങളിലെയും സുരക്ഷാ ഏജൻസികൾ പരസ്പരം കൈമാറിയ കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിതരണത്തിനായി എത്തിച്ച ലഹരിമരുന്ന് ശേഖരം വിപണിയിലേക്ക് കൈമാറുന്നതിന് തൊട്ടുമുൻപ് സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു.

ലഹരിക്കടത്ത് സംഘത്തിലെ മുഴുവൻ അംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരെല്ലാം ഒരു അറബ് രാജ്യത്തിലെ പൗരന്മാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.



Content Highlight: UAE and Saudi Arabia seize narcotic pills

#UAE #Saudi Arabia #Narcotic Pills

Next TV

Related Stories
ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

Jun 8, 2026 12:51 PM

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍...

Read More >>
ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

Jun 8, 2026 12:26 PM

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ മലയാളിക്ക് 1.4 ലക്ഷം ദിർഹം...

Read More >>
ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

Jun 8, 2026 12:15 PM

ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

ഒമാനിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം...

Read More >>
Top Stories










News Roundup