---
title: "വ്യാജ പൗരത്വ രേഖ: 17 അംഗ കുടുംബത്തിന്റെ പൗരത്വം കുവൈത്ത് റദ്ദാക്കി"
english_title: "Fake citizenship documents: Kuwait revokes citizenship of 17-member family"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/364218/fake-citizenship-documents-kuwait-revokes-citizenship-of-17-member-family"
published_at: "2026-06-06T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23c4b213b02_Kuwait_revokes_citizenship.jpg"
keywords: ["Latest News", "Kuwait Citizenship Revoked", "Fake Citizenship Kuwait", "Gulf News"]
---

# വ്യാജ പൗരത്വ രേഖ: 17 അംഗ കുടുംബത്തിന്റെ പൗരത്വം കുവൈത്ത് റദ്ദാക്കി

> **Lead Summary:** കുവൈത്ത് സിറ്റി: വ്യാജ രേഖകൾ ചമച്ച് പൗരത്വം നേടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഒരു കുടുംബത്തിലെ 17 പേരുടെ പൗരത്വം കുവൈത്ത് ഭരണകൂടം റദ്ദാക്കി. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള ദേശീയത അന്വേഷണ കമ്മിറ്റിയാണ്ഈ നിർണായക നടപടി സ്വീകരിച്ചത്.

## Article Content

കുവൈത്ത് സിറ്റി: വ്യാജ രേഖകൾ ചമച്ച് പൗരത്വം നേടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഒരു കുടുംബത്തിലെ 17 പേരുടെ പൗരത്വം കുവൈത്ത് ഭരണകൂടം റദ്ദാക്കി. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള ദേശീയത അന്വേഷണ കമ്മിറ്റിയാണ്ഈ നിർണായക നടപടി സ്വീകരിച്ചത്.

മറ്റൊരു ഗൾഫ് രാജ്യത്ത് സ്ഥിരതാമസമാക്കിയ ഈ കുടുംബം, കുവൈത്ത് സർക്കാരിന്റെ തൊഴിൽ സഹായ ഫണ്ട് കൈപ്പറ്റാൻ വേണ്ടി മാത്രമാണ് കുവൈത്ത് സന്ദർശിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ പൗരത്വ രേഖകൾ ഉപയോഗിച്ച് വർഷങ്ങളായി സർക്കാർ ഫണ്ടുകൾ നിയമവിരുദ്ധമായി തട്ടിയെടുത്ത കേസുകളും നിലവിൽ അന്വേഷണ പരിധിയിലുണ്ട്.

ഇത്തരം തട്ടിപ്പുകൾക്ക് സഹായം നൽകിയ കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയത്തിനും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനും നിർദേശം നൽകിയിട്ടുണ്ട്. ഇതിനു പുറമെ ഇരട്ട പൗരത്വ ലംഘനങ്ങളുമായി ബന്ധപ്പെട്ട 31 കേസുകളിലും പൗരത്വം റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/364218/fake-citizenship-documents-kuwait-revokes-citizenship-of-17-member-family)