---
title: "യുഎഇയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം; ജനറേറ്ററിന് തീപിടിച്ചു"
english_title: "Drone attack near Barakah nuclear plant in UAE generator catches fire"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/360004/drone-attack-near-barakah-nuclear-plant-in-uae-generator-catches-fire"
published_at: "2026-05-17T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a09a0bf568a1_drone_attack.jpg"
keywords: []
---

# യുഎഇയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം; ജനറേറ്ററിന് തീപിടിച്ചു

> **Lead Summary:** **അബുദാബി: ** അബുദാബിയിലെ അൽ ദഫ്ര മേഖലയിൽ പ്രവർത്തിക്കുന്ന ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപിടിത്തം. നിലയത്തിന്റെ പ്രധാന സുരക്ഷാവലയത്തിന് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിലാണ് ഇന്ന് ഉച്ചയോടെ തീപ്പിടിത്തമുണ്ടായത്. എന്നാൽ സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും ആണവനിലയത്തിന്റെ പ്രവർത്തനത്തെയോ റേഡിയേഷൻ സുരക്ഷാ മാനദണ്ഡങ്ങളെയോ ഇത് ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

## Article Content

**അബുദാബി: ** അബുദാബിയിലെ അൽ ദഫ്ര മേഖലയിൽ പ്രവർത്തിക്കുന്ന ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപിടിത്തം. നിലയത്തിന്റെ പ്രധാന സുരക്ഷാവലയത്തിന് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിലാണ് ഇന്ന് ഉച്ചയോടെ തീപ്പിടിത്തമുണ്ടായത്. എന്നാൽ സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും ആണവനിലയത്തിന്റെ പ്രവർത്തനത്തെയോ റേഡിയേഷൻ സുരക്ഷാ മാനദണ്ഡങ്ങളെയോ ഇത് ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ആക്രമണം നടന്നയുടൻ തന്നെ അബുദാബിയിലെ സുരക്ഷാ സേനയും അഗ്നിശമന വിഭാഗവും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിലയത്തിലെ പ്രധാന സംവിധാനങ്ങളെല്ലാം സുരക്ഷിതമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ അറിയിച്ചു. പ്ലാന്റിലെ എല്ലാ യൂണിറ്റുകളും നിലവിൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. മുൻകരുതൽ നടപടിയെന്ന നിലയിൽ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ജനങ്ങളിൽ പരിഭ്രാന്തി പടർത്തുന്ന തരത്തിലുള്ള വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നവർക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ദുരന്തസാഹചര്യങ്ങളെ നേരിടാൻ രാജ്യം പൂർണ സജ്ജമാണെന്നും കൂടുതൽ വിവരങ്ങൾ യഥാസമയം പൊതുജനങ്ങളെ അറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/360004/drone-attack-near-barakah-nuclear-plant-in-uae-generator-catches-fire)