---
title: "ഇന്ത്യയിലേക്ക് സൗദി ഈന്തപ്പഴം ഒഴുകുന്നു; കയറ്റുമതിയിൽ 25 ശതമാനം വർധനവ്"
english_title: "Saudi dates flow to India; exports increase by 25 percent"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/357986/saudi-dates-flow-to-india-exports-increase-by-25-percent"
published_at: "2026-05-07T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc78f98633f_sertwer.jpg"
keywords: []
---

# ഇന്ത്യയിലേക്ക് സൗദി ഈന്തപ്പഴം ഒഴുകുന്നു; കയറ്റുമതിയിൽ 25 ശതമാനം വർധനവ്

> **Lead Summary:** റിയാദ്:**[ ** സൗദി അറേബ്യയിൽ നിന്നുള്ള ഈന്തപ്പഴത്തിന് ഇന്ത്യൻ വിപണിയിൽ ആവശ്യക്കാർ ഏറുന്നു. 2024-നെ അപേക്ഷിച്ച് 2025-ൽ ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ 25 ശതമാനത്തിന്റെ വർധനവുണ്ടായതായി നാഷണൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്‌സ് അറിയിച്ചു.

## Article Content

റിയാദ്:**[ ** സൗദി അറേബ്യയിൽ നിന്നുള്ള ഈന്തപ്പഴത്തിന് ഇന്ത്യൻ വിപണിയിൽ ആവശ്യക്കാർ ഏറുന്നു. 2024-നെ അപേക്ഷിച്ച് 2025-ൽ ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ 25 ശതമാനത്തിന്റെ വർധനവുണ്ടായതായി നാഷണൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്‌സ് അറിയിച്ചു.

2025-ൽ സൗദിയുടെ ആകെ ഈന്തപ്പഴ കയറ്റുമതി മൂല്യം 193.8 കോടി റിയാലിലെത്തി. നിലവിൽ ലോകത്തെ 125-ലധികം രാജ്യങ്ങളിലേക്ക് സൗദി ഈന്തപ്പഴം വിതരണം ചെയ്യുന്നുണ്ട്.

 ഉൽപ്പന്നങ്ങളുടെ മികച്ച ഗുണനിലവാരവും ആധുനിക രീതിയിലുള്ള വിതരണ ശൃംഖലയുമാണ് ഈ വലിയ വളർച്ചയ്ക്ക് കാരണം. രാജ്യത്തിന്റെ എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കാർഷിക മേഖലയ്ക്ക് സൗദി സർക്കാർ നൽകുന്ന വലിയ പിന്തുണയാണ് ഈ നേട്ടത്തിന് കരുത്തേകുന്നത്. ആഗോളതലത്തിൽ സൗദി ഈന്തപ്പഴത്തിന്റെ സ്വീകാര്യത വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾ വൻ വിജയമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/357986/saudi-dates-flow-to-india-exports-increase-by-25-percent)