---
title: "യുഎഇയിൽ പുതിയ അധ്യയന കലണ്ടർ പ്രഖ്യാപിച്ചു; സ്കൂളുകൾ ഓഗസ്റ്റ് 31-ന് തുറക്കും"
english_title: "New academic calendar announced in UAE; Schools to open on August 31"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/357484/new-academic-calendar-announced-in-uae-schools-to-open-on-august-31"
published_at: "2026-05-05T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9bc469b9f4_uae.jpg"
keywords: []
---

# യുഎഇയിൽ പുതിയ അധ്യയന കലണ്ടർ പ്രഖ്യാപിച്ചു; സ്കൂളുകൾ ഓഗസ്റ്റ് 31-ന് തുറക്കും

> **Lead Summary:** **ദുബായ് : ** യുഎഇയിലെ പൊതുവിദ്യാലയങ്ങൾക്കും മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള 2026–2027 അധ്യയനവർഷത്തെ കലണ്ടർ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.

## Article Content

**ദുബായ് : ** യുഎഇയിലെ പൊതുവിദ്യാലയങ്ങൾക്കും മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള 2026–2027 അധ്യയനവർഷത്തെ കലണ്ടർ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.

പുതിയ കലണ്ടർ പ്രകാരം 2026 ഓഗസ്റ്റ് 31-ന് വിദ്യാലയങ്ങൾ തുറക്കും. 2027 ജൂലൈ 2-നാണ് അധ്യയന വർഷം അവസാനിക്കുക. വിദ്യാർഥികൾക്ക് 2026 ഡിസംബർ 14 മുതപഠനവും അവധിയും കൃത്യമായി സന്തുലിതമാക്കുന്ന രീതിയിലാണ് കലണ്ടർ തയാറാക്കിയിരിക്കുന്നത്.

മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരാത്ത സ്വകാര്യ സ്കൂളുകൾക്ക് അവരുടെ ആവശ്യാനുസരണം പ്രാദേശിക വിദ്യാഭ്യാസ അധികൃതരുടെ അനുമതിയോടെ കലണ്ടറിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ അനുവാദമുണ്ട്.

ഇത്തരത്തിലുള്ള വിദ്യാലയങ്ങൾക്ക് ഒക്ടോബർ, ഫെബ്രുവരി മാസങ്ങളിലായി മിഡ് ടേം അവധികൾ വിഭജിച്ചു നൽകാം, എന്നാൽ ഇത് അഞ്ച് പ്രവൃത്തിദിവസങ്ങളിൽ കൂടാൻ പാടില്ല. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആസൂത്രണം ചെയ്യാനും വിദ്യാലയങ്ങൾക്ക് മികച്ച രീതിയിലുള്ള ഒരുക്കം നടത്താനും പുതിയ കലണ്ടറിന്റെ നേരത്തെയുള്ള പ്രഖ്യാപനം സഹായകമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.ൽ 2027 ജനുവരി 1 വരെ ശൈത്യകാല അവധിയും 2027 ഏപ്രിൽ 5 മുതൽ ഏപ്രിൽ 9 വരെ വസന്തകാല അവധിയും അനുവദിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/357484/new-academic-calendar-announced-in-uae-schools-to-open-on-august-31)