---
title: "യുഎഇയിൽ ചൂട് കനക്കുന്നു; പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം"
english_title: "Heatwave in UAE Public advised to be cautious"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/357438/heatwave-in-uae-public-advised-to-be-cautious"
published_at: "2026-05-05T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f99dbdc22bb_uae_heat.jpg"
keywords: []
---

# യുഎഇയിൽ ചൂട് കനക്കുന്നു; പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം

> **Lead Summary:** **അബുദാബി : ** യുഎഇയിൽ വരും ദിവസങ്ങളിൽ ചൂട് വർധിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. ഇന്നു മുതൽ 9 വരെയുള്ള കാലാവസ്ഥാ പ്രവചനത്തിലാണ് താപനില ക്രമാനുഗതമായി ഉയരുമെന്ന സൂചനയുള്ളത്. പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും കിഴക്കൻ മേഖലകളിൽ ഉച്ചകഴിഞ്ഞ് ഭാഗികമായി മേഘാവൃതമായിരിക്കും.

## Article Content

**അബുദാബി : ** യുഎഇയിൽ വരും ദിവസങ്ങളിൽ ചൂട് വർധിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. ഇന്നു മുതൽ 9 വരെയുള്ള കാലാവസ്ഥാ പ്രവചനത്തിലാണ് താപനില ക്രമാനുഗതമായി ഉയരുമെന്ന സൂചനയുള്ളത്. പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും കിഴക്കൻ മേഖലകളിൽ ഉച്ചകഴിഞ്ഞ് ഭാഗികമായി മേഘാവൃതമായിരിക്കും.

ബുധനാഴ്ച തീരദേശ മേഖലകളിൽ നല്ല ഇൌർപ്പം (ഹ്യുമിഡിറ്റി) അനുഭവപ്പെടാൻ സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ നേരിയ കാറ്റും കടൽ ശാന്തവുമായിരിക്കും. എന്നാൽ വെള്ളിയാഴ്ചയോടെ താപനിലയിൽ നേരിയ കുറവുണ്ടാകുമെങ്കിലും കാറ്റ് ശക്തിപ്പെടാൻ സാധ്യതയുണ്ട്.

ശനിയാഴ്ചയോടെ കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെയാകാനും ഇത് പൊടിക്കാറ്റിന് കാരണമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/357438/heatwave-in-uae-public-advised-to-be-cautious)