---
title: "പ്രവാസി മലയാളി യുവാവ് ദമാമിൽ അന്തരിച്ചു"
english_title: "Expatriate Malayali youth passes away in Dammam"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/356392/expatriate-malayali-youth-passes-away-in-dammam"
published_at: "2026-04-30T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f31a67121d6_damam.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് ദമാമിൽ അന്തരിച്ചു

> **Lead Summary:** **ദമാം: **ഹൃദയാഘാതം മൂലം പ്രവാസി മലയാളി ദമാമിൽ അന്തരിച്ചു. പത്തനംതിട്ട വള്ളിക്കോട് കോട്ടയം സ്വദേശി ചുരപ്പന വടക്കേതിൽ വീട്ടിൽ നൈജു അച്ചൻകുഞ്ഞ് ആണ് മരിച്ചത്. ദീർഘകാലമായി സ്വകാര്യ സ്ഥാപനത്തിൽ ഇലക്ട്രീഷ്യനായി പ്രവർത്തിച്ചിരുന്ന നൈജുവിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ചികിത്സയിലിരിക്കെ നില വഷളാവുകയായിരുന്നു.

## Article Content

**ദമാം: **ഹൃദയാഘാതം മൂലം പ്രവാസി മലയാളി ദമാമിൽ അന്തരിച്ചു. പത്തനംതിട്ട വള്ളിക്കോട് കോട്ടയം സ്വദേശി ചുരപ്പന വടക്കേതിൽ വീട്ടിൽ നൈജു അച്ചൻകുഞ്ഞ് ആണ് മരിച്ചത്. ദീർഘകാലമായി സ്വകാര്യ സ്ഥാപനത്തിൽ ഇലക്ട്രീഷ്യനായി പ്രവർത്തിച്ചിരുന്ന നൈജുവിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ചികിത്സയിലിരിക്കെ നില വഷളാവുകയായിരുന്നു.

ഭാര്യ: ചിഞ്ചു (നഴ്സ്, ദാറൽ സിഹ ആശുപത്രി, ദമാം), മകൾ: മരിയ (3). ദമാം സെൻട്രൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് ലോകകേരളസഭാംഗവും ജീവകാരുണ്യ പ്രവർത്തകനുമായ നാസ് വക്കം നേതൃത്വം നൽകി.

ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുമുള്ള ഇൻഡിഗോ വിമാനത്തിൽ വൈകിട്ട് നാട്ടിലെത്തിക്കും. മേയ് രണ്ടിന് രാവിലെ 8 ന് ഭവനത്തിലെയും തുടർന്ന് ഉച്ചയ്ക്ക് 12 ന് വള്ളിക്കോട്, സെൻറ് മേരീസ് യാക്കോബായ പള്ളിയിലെ അന്ത്യ ശുശ്രൂഷകൾക്ക് ശേഷം സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/356392/expatriate-malayali-youth-passes-away-in-dammam)