---
title: "മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; അബൂദബിയിൽ ഏർപ്പെടുത്തിയിരുന്ന  മീൻ പിടിത്ത നിയന്ത്രണം നീക്കി പരിസ്ഥിതി ഏജൻസി"
english_title: "Environment Agency lifts restrictions imposed in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/356120/environment-agency-lifts-restrictions-imposed-in-abu-dhabi-new"
published_at: "2026-04-29T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f19e635db82_Environment_Agency_lifts_restrictions_imposed_in_Abu_Dhabi.jpg"
keywords: []
---

# മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; അബൂദബിയിൽ ഏർപ്പെടുത്തിയിരുന്ന  മീൻ പിടിത്ത നിയന്ത്രണം നീക്കി പരിസ്ഥിതി ഏജൻസി

> **Lead Summary:** അബൂദബി: സുസ്ഥിരതയും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അബൂദബി പരിസ്ഥിതി ഏജൻസി ഏർപ്പെടുത്തിയിരുന്ന മത്സ്യബന്ധന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി.

## Article Content

അബൂദബി: സുസ്ഥിരതയും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അബൂദബി പരിസ്ഥിതി ഏജൻസി ഏർപ്പെടുത്തിയിരുന്ന മത്സ്യബന്ധന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി.

ബദാഹമത്സ്യങ്ങളെ പിടിക്കാനും വിപണിയിൽ വിൽക്കാനുമുള്ള അനുമതി അധികൃതർ പുനഃസ്ഥാപിച്ചു. മത്സ്യങ്ങളുടെ പ്രജനന കാലം കണക്കിലെടുത്തായിരുന്നു നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങൾ കൃത്യമായി വിലയിരുത്തിയ ശേഷം വരുംദിവസങ്ങളിൽ നിയമങ്ങളിൽ ആവശ്യമായ പുനഃപരിശോധന നടത്തുമെന്നും ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, മത്സ്യ ബന്ധനത്തിൽ നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്ന്​ അബൂദബിയിലുടനീളം മത്സ്യസമ്പത്ത് ഉയർന്നിട്ടുണ്ടെന്നാണ്​ വിലയിരുത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ മത്സ്യബന്ധന നിയന്ത്രണം നീക്കിയത്​. മല്‍സ്യത്തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനും പ്രാദേശിക വിപണിയില്‍ മല്‍സ്യ ലഭ്യത വര്‍ധിപ്പിക്കുന്നതിനും തീരുമാനം സഹായകമാവും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/356120/environment-agency-lifts-restrictions-imposed-in-abu-dhabi-new)