---
title: "മലയാളി പ്രവാസി ദോഹയിൽ അന്തരിച്ചു"
english_title: "Malayali expatriate passes away in Doha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/353476/malayali-expatriate-passes-away-in-doha"
published_at: "2026-04-15T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df59d8c4258_Malayali_expatriate_passes_away_in_Doha.jpg"
keywords: []
---

# മലയാളി പ്രവാസി ദോഹയിൽ അന്തരിച്ചു

> **Lead Summary:** ദോഹ: അർബുദ ബാധിതനായി ചികിത്സയിലായിരുന്ന കണ്ണൂർ തലശ്ശേരി സ്വദേശി ദോഹയിൽ അന്തരിച്ചു. തലശ്ശേരി കോടിയേരി ഈങ്ങയിൽ പീടിക കോറോത്ത് അഷ്റഫ് ആണ് മരിച്ചത്. പരേതനായ പറമ്പത്ത് അബൂബക്കറിന്റെയും കോറോത്ത് റാബിയയുടെയും മകനാണ്. ദോഹയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

## Article Content

ദോഹ: അർബുദ ബാധിതനായി ചികിത്സയിലായിരുന്ന കണ്ണൂർ തലശ്ശേരി സ്വദേശി ദോഹയിൽ അന്തരിച്ചു. തലശ്ശേരി കോടിയേരി ഈങ്ങയിൽ പീടിക കോറോത്ത് അഷ്റഫ് ആണ് മരിച്ചത്. പരേതനായ പറമ്പത്ത് അബൂബക്കറിന്റെയും കോറോത്ത് റാബിയയുടെയും മകനാണ്. ദോഹയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

ദോഹയിൽ ചികിത്സയിലായിരുന്ന അഷ്റഫ് ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്. അൽമനാ കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ: ഷാഹിദ. മക്കള്‍: ആയിഷ ആലിയ, ഫാത്തിമ ഷസ്ന, ഐസ മറിയം. സഹോദരങ്ങൾ: അബ്സി, സുഹ്റ, ഷമീമ, തസ്നി.

20 വർഷത്തോളമായി ഖത്തർ പ്രവാസിയായ അഷ്റഫ് തലശ്ശേരി വെൽഫെയർ അസോസിയേഷൻ ഭാരവാഹിയുമാണ്. നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകീട്ട് അബൂ ഹമൂറിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/353476/malayali-expatriate-passes-away-in-doha)