---
title: "വഖഫ്- മതകാര്യ മന്ത്രാലയം പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു"
english_title: "Ministry of Waqf and Religious Affairs announces Eid prayer times"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348512/ministry-of-waqf-and-religious-affairs-announces-eid-prayer-times"
published_at: "2026-03-19T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb5d2d45ee9_PRAYAR.jpg"
keywords: []
---

# വഖഫ്- മതകാര്യ മന്ത്രാലയം പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

> **Lead Summary:** **മസ്‌കത്ത്: ** ഒമാൻ വഖഫ്- മതകാര്യ മന്ത്രാലയം ചെറിയ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു.

## Article Content

**മസ്‌കത്ത്: ** ഒമാൻ വഖഫ്- മതകാര്യ മന്ത്രാലയം ചെറിയ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു.

അറിയിപ്പു പ്രകാരം, മസ്കത്തിൽ ഈദ് നമസ്കാരം രാവിലെ 6.56നാണ്. തെക്കൻ നഗരമായ സലാലയിൽ 7.13, സൂർ- 6.51, നിസ്‍വ-6.59 എന്നീ സമയങ്ങളാണ് നിശ്ചയിച്ചത്. ദൂരപ്രദേശമായ മസ്യൂനയിൽ 7.19നാണ് ഈദ് നമസ്കാരം പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈ വർഷത്തെ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച (മാർച്ച് 20) ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ചെങ്കിലും എവിടെയും ദൃശ്യമാകാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിക്കാനാണ് തീരുമാനം. യു എ ഇ, ഖത്തർ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348512/ministry-of-waqf-and-religious-affairs-announces-eid-prayer-times)