---
title: "രാത്രികാല നിർമ്മാണത്തിന് മൂക്കുകയർ ഇടാൻ ബഹ്‌റൈൻ; ജനവാസ കേന്ദ്രങ്ങളിൽ നിയന്ത്രണം കടുപ്പിക്കുന്നു"
english_title: "Bahrain to crack down on night-time construction; tightens controls in residential areas"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344206/bahrain-to-crack-down-on-night-time-construction-tightens-controls-in-residential-areas"
published_at: "2026-02-25T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699edb95cdbf2_Bahrain_to_crack_down_on_night-time_construction;_tightens_controls_in_residential_areas.jpg"
keywords: []
---

# രാത്രികാല നിർമ്മാണത്തിന് മൂക്കുകയർ ഇടാൻ ബഹ്‌റൈൻ; ജനവാസ കേന്ദ്രങ്ങളിൽ നിയന്ത്രണം കടുപ്പിക്കുന്നു

> **Lead Summary:** മ​നാ​മ: ബഹ്‌റൈനിലെ ജനവാസ മേഖലകളിൽ രാത്രി വൈകിയും അവധി ദിനങ്ങളിലും തുടരുന്ന നിർമ്മാണ-പൊളിക്കൽ പ്രവൃത്തികൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇതുസംബന്ധിച്ച് മുനിസിപ്പാലിറ്റി കാര്യ കാർഷിക മന്ത്രി വഈൽ അൽ മുബാറക് അടിയന്തര ഉത്തരവ് പുറപ്പെടുവിക്കണമെന്ന നിർദ്ദേശം നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ഐക്യകണ്ഠേന പാസാക്കി.

## Article Content

മ​നാ​മ: ബഹ്‌റൈനിലെ ജനവാസ മേഖലകളിൽ രാത്രി വൈകിയും അവധി ദിനങ്ങളിലും തുടരുന്ന നിർമ്മാണ-പൊളിക്കൽ പ്രവൃത്തികൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇതുസംബന്ധിച്ച് മുനിസിപ്പാലിറ്റി കാര്യ കാർഷിക മന്ത്രി വഈൽ അൽ മുബാറക് അടിയന്തര ഉത്തരവ് പുറപ്പെടുവിക്കണമെന്ന നിർദ്ദേശം നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ഐക്യകണ്ഠേന പാസാക്കി.

രാത്രികാലങ്ങളിലും പൊതു അവധി ദിനങ്ങളിലും വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തങ്ങളുടെ ഉറക്കം കെടുത്തുന്നതായും സമാധാനപരമായ ജീവിതത്തിന് തടസ്സമാകുന്നതായും നിരവധി താമസക്കാർ പരാതിപ്പെട്ടിരുന്നു. നിലവിലെ 1977-ലെ കെട്ടിട നിർമ്മാണ നിയന്ത്രണ നിയമത്തിൽ ഇത്തരം പ്രവൃത്തികളുടെ സമയം സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകളില്ലാത്തത് വലിയൊരു പരിമിതിയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പാക്കാൻ പുതിയ നിയമ നിർമ്മാണത്തിനൊരുങ്ങുന്നത്. പുതിയ ഉത്തരവ് വരുന്നതോടെ രാത്രികാലങ്ങളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ശബ്ദമലിനീകരണത്തിന് അറുതിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇ​ത് മു​ത​ലെ​ടു​ത്താ​ണ് പ​ല ക​രാ​റു​കാ​രും രാ​ത്രി​യും പ​ക​ലു​മി​ല്ലാ​തെ ജോ​ലി തു​ട​രു​ന്ന​ത്. നി​യ​മ​ഭേ​ദ​ഗ​തി​ക​ൾ​ക്കാ​യി കാ​ത്തു​നി​ൽ​ക്കാ​തെ, പൊ​തു​ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് പ​രി​ഗ​ണി​ച്ച് മ​ന്ത്രി നേ​രി​ട്ട് ഒ​രു പ്ര​മേ​യം വ​ഴി പ്ര​വൃ​ത്തി സ​മ​യം ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് കൗ​ൺ​സി​ല​ർ അ​ബ്ദു​ല്ല ആ​ശൂ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ശു​പാ​ർ​ശ ഇ​പ്പോ​ൾ മ​ന്ത്രി​യു​ടെ പ​രി​ഗ​ണ​ന​ക്കാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ന്ത്രി ഇ​തി​ൽ അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മെ​ടു​ത്താ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ ബ​ഹ്‌​റൈ​നി​ലെ നി​ർ​മ്മാ​ണ മേ​ഖ​ല​യി​ൽ പു​തി​യ സ​മ​യ​ക്ര​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രും

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344206/bahrain-to-crack-down-on-night-time-construction-tightens-controls-in-residential-areas)