---
title: "ചൊവ്വാഴ്​ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം"
english_title: "Saudi Supreme Court calls for Ramadan moon sighting on Tuesday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342240/saudi-supreme-court-calls-for-ramadan-moon-sighting-on-tuesday"
published_at: "2026-02-16T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992bd7658142_saudhi_court.jpg"
keywords: []
---

# ചൊവ്വാഴ്​ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം

> **Lead Summary:** **റിയാദ്: ** ചൊവ്വാഴ്​ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി അറേബ്യയിലെ മുഴുവൻ ആളുകളോടും സുപ്രീം കോടതി ആഹ്വാനം ചെയ്തു. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ഹിജ്റ വർഷം 1447 ശഅ്ബാൻ 29 (ഫെബ്രുവരി 17) ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാനാണ് നിർദേശം.

## Article Content

**റിയാദ്: ** ചൊവ്വാഴ്​ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി അറേബ്യയിലെ മുഴുവൻ ആളുകളോടും സുപ്രീം കോടതി ആഹ്വാനം ചെയ്തു. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ഹിജ്റ വർഷം 1447 ശഅ്ബാൻ 29 (ഫെബ്രുവരി 17) ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാനാണ് നിർദേശം.

നഗ്​നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനി വഴിയോ മാസപ്പിറവി ദർശിക്കുന്നവർ തൊട്ടടുത്തുള്ള കോടതിയിൽ വിവരം അറിയിക്കണമെന്നും അവിടെ സാക്ഷ്യം രേഖപ്പെടുത്തണമെന്നും സുപ്രീം കോടതി പ്രസ്താവനയിൽ അറിയിച്ചു. കോടതിയിൽ നേരിട്ടെത്താൻ പ്രയാസമുള്ളവർക്ക് അടുത്തുള്ള സെൻററുകളുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം തേടാവുന്നതാണ്.

മാസപ്പിറവി നിരീക്ഷിക്കാൻ കഴിവുള്ളവർ ഈ പുണ്യപ്രവൃത്തിയിൽ പങ്കുചേരണമെന്നും വിവിധ പ്രദേശങ്ങളിൽ ഇതിനായി രൂപവത്​കരിച്ചിട്ടുള്ള കമ്മിറ്റികളുമായി സഹകരിക്കണമെന്നും കോടതി അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342240/saudi-supreme-court-calls-for-ramadan-moon-sighting-on-tuesday)