---
title: "ദുബായ്, കുവൈത്ത് പൊലീസിൻ്റെ സംയുക്ത ഓപ്പറേഷൻ വിജയം; പിടികൂടിയത് വൻ മയക്കുമരുന്ന് ശേഖരം"
english_title: "Dubai Kuwait police conduct joint operation seize large drug stash"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/341821/dubai-kuwait-police-conduct-joint-operation-seize-large-drug-stash"
published_at: "2026-02-13T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f112050562_arrest_kuwait.jpg"
keywords: []
---

# ദുബായ്, കുവൈത്ത് പൊലീസിൻ്റെ സംയുക്ത ഓപ്പറേഷൻ വിജയം; പിടികൂടിയത് വൻ മയക്കുമരുന്ന് ശേഖരം

> **Lead Summary:** **ദുബായ്: [ **ദുബായ്, കുവൈത്ത് പൊലീസ് സേനാംഗങ്ങള്‍ നടത്തിയ സംയുക്ത ഓപ്പറേഷനില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ അംഗങ്ങളായ മൂന്ന് പേരയും അറസ്റ്റ് ചെയ്തു. മയക്കുമയരുന്നു ശൃംഖലയെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണവും ശക്തമാക്കിയതായി ദുബായ് പൊലീസ് വ്യക്തമാക്കി.

## Article Content

**ദുബായ്: [ **ദുബായ്, കുവൈത്ത് പൊലീസ് സേനാംഗങ്ങള്‍ നടത്തിയ സംയുക്ത ഓപ്പറേഷനില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ അംഗങ്ങളായ മൂന്ന് പേരയും അറസ്റ്റ് ചെയ്തു. മയക്കുമയരുന്നു ശൃംഖലയെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണവും ശക്തമാക്കിയതായി ദുബായ് പൊലീസ് വ്യക്തമാക്കി.

അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികളെയാണ് ദുബായ് പൊലീസിന്റെയും കുവൈത്ത് പൊലീസിന്റെയും സംയുക്ത ഓപ്പറേഷനില്‍ പിടികൂടിയത്. 250 കിലോഗ്രാം കാപ്റ്റഗണ്‍ ഗുളികകള്‍ ഉള്‍പ്പെടെ 14 മില്യണിലധികം ലഹരി വസ്തുക്കളാണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത്. ധാന്യങ്ങളുടെ ചാക്കുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്തിയ മയക്കുമരുന്ന് ശേഖരം കണ്ടെയ്‌നറില്‍ നിന്ന് ഇറക്കുന്നതിനിടെയായിരുന്നു മൂന്ന് പ്രതികളും അറസ്റ്റിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരു രാജ്യങ്ങളിലെയും പൊലീസ് ഉദ്യോഗസ്ഥരും ഇന്റലിജെന്റസ് വിഭാഗവും ശക്തമായ പരിശോധന നടത്തിയത്. പിന്നാലെ ഒരു അറബ് രാജ്യത്തിന്റെ തുറമുഖം വഴി എത്തിയ ഷിപ്പ്മെന്റുകളില്‍ മയക്കുമരുന്നു ശേഖരം ഉള്ളതായി തിരിച്ചറിഞ്ഞു.

ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലായിരുന്നു വന്‍ മയക്കുമരുന്നു ശേഖരം കണ്ടെത്തിയത്. സംഘടിത മയക്കുമരുന്ന് കടത്ത് ശൃംഖലകളെ ലക്ഷ്യംവെച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ഓപ്പറേഷനുകളില്‍ ഒന്നാണ് ഇതെന്ന് ദുബായ് പൊലീസ് അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/341821/dubai-kuwait-police-conduct-joint-operation-seize-large-drug-stash)