മക്ക:(gcc.truevisionnews.com) മക്കയിലെ ടാക്സി സേവനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 'മക്ക ടാക്സി' പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. യാത്രക്കാരും ഡ്രൈവർമാരും തമ്മിൽ നിരക്കിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കും വിലപേശലുകൾക്കും ഇതോടെ അന്ത്യമാകും.
മക്കയിലെ പുതിയ ടാക്സി സംവിധാനത്തിൽ യാത്രക്കാരൻ സീറ്റിൽ ഇരിക്കുന്ന നിമിഷം തന്നെ സെൻസറുകൾ വഴി മീറ്റർ പ്രവർത്തനമാരംഭിക്കും. യാത്ര അവസാനിക്കുമ്പോൾ കൃത്യമായ തുക രേഖപ്പെടുത്തിയ പ്രിന്റഡ് ബില്ലും ലഭിക്കും. ഇതോടെ അമിതകൂലി ഈടാക്കുന്നത് പൂർണ്ണമായും ഒഴിവാക്കാനാകും. കൂടാതെ, സേവനം കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം നടപ്പാക്കിയിരിക്കുന്നത്.
Content Highlight: State-of-the-art sensor meter system made mandatory in Mecca taxis to prevent overcharging




































