---
title: "ബുർജ് 2 ബുർജ് ഹാഫ് മാരത്തൺ; ശനിയാഴ്ച ദുബായിൽ ഗതാഗത നിയന്ത്രണം"
english_title: "Burj 2 Burj Half Marathon Traffic restrictions in Dubai on Saturday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340351/burj-2-burj-half-marathon-traffic-restrictions-in-dubai-on-saturday"
published_at: "2026-02-05T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698482431e560_dubai_road.jpg"
keywords: []
---

# ബുർജ് 2 ബുർജ് ഹാഫ് മാരത്തൺ; ശനിയാഴ്ച ദുബായിൽ ഗതാഗത നിയന്ത്രണം

> **Lead Summary:** **ദുബായ്: [ ** ബുർജ് 2 ബുർജ് ഹാഫ് മാരത്തൺ ഫെബ്രുവരി 8ന് ദുബായിൽ നടക്കും. രാവിലെ 6.30ന് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന് സമീപമുള്ള അൽ മുസ്തഖ്ബാൽ സ്ട്രീറ്റിൽ ആരംഭിക്കുന്ന 21.1 കിലോമീറ്റർ ദൈർഘ്യമുള്ള മത്സരം ഉം സുഖൈം പാർക്കിൽ (ബുർജ് അൽ അറബിന് സമീപം) സമാപിക്കും.

## Article Content

**ദുബായ്: [ ** ബുർജ് 2 ബുർജ് ഹാഫ് മാരത്തൺ ഫെബ്രുവരി 8ന് ദുബായിൽ നടക്കും. രാവിലെ 6.30ന് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന് സമീപമുള്ള അൽ മുസ്തഖ്ബാൽ സ്ട്രീറ്റിൽ ആരംഭിക്കുന്ന 21.1 കിലോമീറ്റർ ദൈർഘ്യമുള്ള മത്സരം ഉം സുഖൈം പാർക്കിൽ (ബുർജ് അൽ അറബിന് സമീപം) സമാപിക്കും.

ഇതോടനുബന്ധിച്ച് രാവിലെ 5.30 മുതൽ 10.30 വരെ അൽ മുസ്തഖ്ബാൽ സ്ട്രീറ്റ്, ലോവർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്, അൽ സഫാ സ്ട്രീറ്റ്, അൽ വാസൽ റോഡ്, ജുമൈറ ബീച്ച് റോഡ് എന്നിവിടങ്ങളിൽ ഭാഗികവും പൂർണവുമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അൽ മനാര, ഉം അൽ ഷീഫ് മേഖലകളിൽ നിയന്ത്രിത പ്രവേശനവും ഉണ്ടാകും. വാഹനയാത്രികർ ബദൽ മാർഗങ്ങളും പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340351/burj-2-burj-half-marathon-traffic-restrictions-in-dubai-on-saturday)