---
title: "യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം; അബുദാബിയിൽ 3 സുപ്രധാന റോഡുകളിലെ വേഗ പരിധി കുറയ്ക്കാൻ തീരുമാനം"
english_title: "Abu Dhabi to reduce speed limits on 3 major roads"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340270/abu-dhabi-to-reduce-speed-limits-on-3-major-roads"
published_at: "2026-02-05T12:17:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69843d6c6ab12_dubai_road.jpg"
keywords: []
---

# യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം; അബുദാബിയിൽ 3 സുപ്രധാന റോഡുകളിലെ വേഗ പരിധി കുറയ്ക്കാൻ തീരുമാനം

> **Lead Summary:** **അബുദാബി: [**[ ]റോഡ് സുരക്ഷ കൂട്ടുന്നതിന്റെയും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായി അബുദാബിയിലെ അതിവേഗ പാതയിലേത് ഉൾപ്പെടെ തിരക്കേറിയ 3 റോഡുകളിലെ വേഗപരിധി കുറച്ചു. അബുദാബി-അൽഐൻ, ബനിയാസ്, അൽറൗദ എന്നീ റോഡുകളിലെ പുതുക്കിയ വേഗപരിധി 9 മുതൽ പ്രാബല്യത്തിൽ വരും.

## Article Content

**അബുദാബി: [**[ ]റോഡ് സുരക്ഷ കൂട്ടുന്നതിന്റെയും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായി അബുദാബിയിലെ അതിവേഗ പാതയിലേത് ഉൾപ്പെടെ തിരക്കേറിയ 3 റോഡുകളിലെ വേഗപരിധി കുറച്ചു. അബുദാബി-അൽഐൻ, ബനിയാസ്, അൽറൗദ എന്നീ റോഡുകളിലെ പുതുക്കിയ വേഗപരിധി 9 മുതൽ പ്രാബല്യത്തിൽ വരും.

**∙ അബുദാബി–അൽഐൻ റോഡ് (ഇ-22)**

അൽനഹ്ദ ഇന്റർചേഞ്ച് മുതൽ ബനിയാസ് ഇന്റർചേഞ്ച് വരെയുള്ള ഭാഗത്ത് ഇരുദിശകളിലും വേഗപരിധി 160 കിലോമീറ്ററിൽനിന്ന് 140കി.മീ ആയി കുറച്ചു.

**∙ അൽറൗദ റോഡ് (ഇ-30)**

ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിനും മുസഫ ബ്രിജിനും ഇടയിലുള്ള ഭാഗത്ത് വേഗപരിധി 120 കി.മീറ്ററിൽ നിന്ന് 100 കി.മീറ്ററായി കുറച്ചു.

**∙ ബനിയാസ്-ബ്രിജ് കോംപ്ലക്സ്**

ബനിയാസ് ഇന്റർചേഞ്ച് മുതൽ ബ്രിജ് കോംപ്ലക്സ് വരെയുള്ള ഭാഗത്ത് വേഗം 140 കി.മീയിൽനിന്ന് 120കി.മീയായി കുറച്ചു.

**ബഫർ സ്പീഡ്; കൂടിയാൽ പിഴ**

യുഎഇയിലെ മറ്റു എമിറേറ്റുകളിലെ പോലെ അബുദാബിയിലെ വേഗപരിധിക്കു മുകളിൽ ഗ്രേസ് സ്പീഡ് (ബഫർ സ്പീഡ്) ലഭ്യമല്ല. അതിനാൽ റോഡിന്റെ വശങ്ങളിലെ ബോർഡുകളിൽ കാണിച്ചിരിക്കുന്ന വേഗപരിധി മറികടന്നാൽ പിഴ ഈടാക്കും. യാത്ര തുടങ്ങുന്നതിന് മുൻപ് അബുദാബി പൊലീസിന്റെ സോഷ്യൽ മീഡിയ പേജുകളോ അബുദാബി മൊബിലിറ്റിയുടെ വെബ്സൈറ്റോ പരിശോധിച്ച് വേഗപരിധിയിലെ മാറ്റങ്ങളും ഗതാഗത നിയന്ത്രണങ്ങളും മനസ്സിലാക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340270/abu-dhabi-to-reduce-speed-limits-on-3-major-roads)