---
title: "യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത"
english_title: "Rain likely in various parts of UAE today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/329684/rain-likely-in-various-parts-of-uae-today"
published_at: "2025-12-06T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6933dd773e5e1_uae_rain.jpg"
keywords: []
---

# യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത

> **Lead Summary:** അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (ശനി) മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. ചില കിഴക്കൻ, വടക്കൻ മേഖലകളിലും ദ്വീപുകളിലുമാണ് മഴയ്ക്ക് സാധ്യതയുള്ളത്. മണിക്കൂറിൽ 10–20 കിലോമീറ്റർ വേഗത്തിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും.

## Article Content

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (ശനി) മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. ചില കിഴക്കൻ, വടക്കൻ മേഖലകളിലും ദ്വീപുകളിലുമാണ് മഴയ്ക്ക് സാധ്യതയുള്ളത്. മണിക്കൂറിൽ 10–20 കിലോമീറ്റർ വേഗത്തിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും.

ചിലപ്പോൾ ഇത് 30 കിലോമീറ്റർ വരെ എത്താനും സാധ്യതയുണ്ട്. രാത്രിയിലും ഞായറാഴ്ച രാവിലെയും രാജ്യത്തിന്റെ ചില ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞിനോ നേരിയ മഞ്ഞിനോ സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും ഈർപ്പത്തിന്റെ അളവ് 40 മുതൽ 90 ശതമാനം വരെയാകാനുള്ള സാധ്യതയും അധികൃതർ അറിയിച്ചു.

രാജ്യത്ത് ഇന്ന് ഉയർന്ന താപനില 30°സെൽഷ്യസ് വരെ എത്തിയേക്കും. അബുദാബിയിലും ദുബായിലും ഇത് 29°സെൽഷ്യസ് വരെയാകാം. കുറഞ്ഞ താപനില അബുദാബിയിൽ 20°സെൽഷ്യസ്, ദുബായിൽ 22°സെൽഷ്യസ് എന്നിങ്ങനെയും ഉൾപ്രദേശങ്ങളിൽ 11°സെൽഷ്യസ് വരെയും രേഖപ്പെടുത്താൻ സാധ്യതയുണ്ട്.

അറബിക്കടലും ഒമാൻ കടലും പൊതുവെ ശാന്തമായിരിക്കും. കനത്ത മഞ്ഞിന് സാധ്യതയുള്ളതിനാൽ ഇന്ന് രാവിലെ 4.40 മുതൽ 10 വരെ എൻഎംസി റെഡ്, യെലോ ലെവൽ മുന്നറിയിപ്പ് നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/329684/rain-likely-in-various-parts-of-uae-today)