---
title: "കുവൈത്തിൽ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ രണ്ട് പേർക്ക് പരിക്ക്, കനത്ത ഗതാഗതക്കുരുക്ക്"
english_title: "Two injured in two traffic accidents in Kuwait, heavy traffic jams"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/319587/two-injured-in-two-traffic-accidents-in-kuwait-heavy-traffic-jams"
published_at: "2025-10-09T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e773a7370eb_dfbgfbf.jpg"
keywords: []
---

# കുവൈത്തിൽ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ രണ്ട് പേർക്ക് പരിക്ക്, കനത്ത ഗതാഗതക്കുരുക്ക്

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി**:** [**[ ]രാജ്യത്ത് രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ രണ്ട് പേർക്ക് പരിക്കേറ്റു. അപകടങ്ങളെത്തുടർന്ന് പലയിടത്തും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

## Article Content

**കു​വൈ​ത്ത് സി​റ്റി**:** [**[ ]രാജ്യത്ത് രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ രണ്ട് പേർക്ക് പരിക്കേറ്റു. അപകടങ്ങളെത്തുടർന്ന് പലയിടത്തും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

കബ്ദ് എക്സ്പ്രസ് വേയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് കുവൈത്തി യുവാവിന് ഗുരുതരമായി പരിക്കേറ്റു. അപകടം നടന്നയുടൻ പട്രോളിങ് വിഭാഗവും ആംബുലൻസ് ടീമുകളും സ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.

ര​ണ്ട് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. സാ​ര​മാ​യി പ​രി​ക്കേ​റ്റ​യാ​ളെ ഉ​ട​ൻ എ​യ​ർ​ലി​ഫ്റ്റ് ചെ​യ്ത് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ട്രാ​ഫി​ക് പ​ട്രോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ക​ർ​ന്ന വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ന്ന് നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ, മു​ത്‌​ല​യി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ നി​റ​ച്ച ട്ര​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ ട്ര​ക്കി​ന്റെ ഡ്രൈ​വ​റെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി ടീ​മു​ക​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വാ​ഹ​നം മ​റി​ഞ്ഞ​തി​നാ​ൽ റോ​ഡി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​പ​പ്പെ​ട്ടു. ഒ​രു പാ​ത അ​ട​ച്ച്, ട്ര​ക്കി​ലെ സാ​ധ​ന​ങ്ങ​ൾ മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​ഃസ​ഥാ​പി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/319587/two-injured-in-two-traffic-accidents-in-kuwait-heavy-traffic-jams)