---
title: "ഇളകിയ സീറ്റ്; എയർലൈൻ കമ്പനി 10,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബൂദബി കോടതി"
english_title: "Abu Dhabi court orders airline to pay Dh10,000 in compensation for seat that moved"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/318689/abu-dhabi-court-orders-airline-to-pay-dh10000-in-compensation-for-seat-that-moved"
published_at: "2025-10-04T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0d41c5f435_FHFGFGF.jpg"
keywords: []
---

# ഇളകിയ സീറ്റ്; എയർലൈൻ കമ്പനി 10,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബൂദബി കോടതി

> **Lead Summary:** **അ​ബൂ​ദ​ബി: [** വിമാനയാത്രയ്ക്കിടെ ഇളകിയ സീറ്റ് നൽകിയ എയർലൈൻ കമ്പനിക്കെതിരെ യാത്രക്കാരിക്ക് അനുകൂല വിധി. യുവതിക്ക് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബൂദബി സിവിൽ ഫാമിലി കോടതി എയർലൈൻ കമ്പനിക്ക് നിർദ്ദേശം നൽകി. യാത്രയ്ക്കിടെ നേരിട്ട ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി യുവതിയാണ് കോടതിയെ സമീപിച്ചത്. യാത്രക്കാരി അനുഭവിച്ച ദുരിതങ്ങൾ കണക്കിലെടുത്താണ് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. എയർലൈൻസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് ശിക്ഷ നൽകുന്ന സുപ്രധാന വിധിയാണിത്.

## Article Content

**അ​ബൂ​ദ​ബി: [** വിമാനയാത്രയ്ക്കിടെ ഇളകിയ സീറ്റ് നൽകിയ എയർലൈൻ കമ്പനിക്കെതിരെ യാത്രക്കാരിക്ക് അനുകൂല വിധി. യുവതിക്ക് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബൂദബി സിവിൽ ഫാമിലി കോടതി എയർലൈൻ കമ്പനിക്ക് നിർദ്ദേശം നൽകി. യാത്രയ്ക്കിടെ നേരിട്ട ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി യുവതിയാണ് കോടതിയെ സമീപിച്ചത്. യാത്രക്കാരി അനുഭവിച്ച ദുരിതങ്ങൾ കണക്കിലെടുത്താണ് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. എയർലൈൻസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് ശിക്ഷ നൽകുന്ന സുപ്രധാന വിധിയാണിത്.

യാ​ത്ര ചെ​യ്യാ​ന്‍ ത​നി​ക്ക​നു​വ​ദി​ച്ച സീ​റ്റ് ഇ​ള​കി​യ​താ​ണെ​ന്നും ഇ​തു​മൂ​ലം ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​വു​ന്ന​താ​യും നി​ര​വ​ധി ത​വ​ണ എ​യ​ര്‍ലൈ​ന്‍ ജീ​വ​ന​ക്കാ​രോ​ട് പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ന്ന് യു​വ​തി കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. 50,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു യു​വ​തി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സീ​റ്റി​ന്റെ ദ​യ​നീ​യാ​വ​സ്ഥ​മൂ​ലം ത​നി​ക്ക് മു​റി​വു​ക​ളു​ണ്ടാ​യെ​ന്നും ല​ക്ഷ്യ​സ്ഥാ​ന​ത്ത് വി​മാ​ന​മി​റ​ങ്ങി​യ​ശേ​ഷം മു​ന്‍ക​രു​ത​ല്‍ കു​ത്തി​വെ​പ്പു​ക​ള്‍ എ​ടു​ത്ത​താ​യും ഇ​തി​നു​ശേ​ഷം വി​ദേ​ശ​ത്തു​നി​ന്ന് യു.​എ.​ഇ​യി​ല്‍ എ​ത്തി​യ​ശേ​ഷം തു​ട​ർ ചി​കി​ത്സ തേ​ടി​യെ​ന്നും പ​രാ​തി​ക്കാ​രി കോ​ട​തി​യെ അ​റി​യി​ച്ചു.

കേ​ടു​പാ​ടു​ള്ള സീ​റ്റ് ന​ല്‍കി​യ​തി​ലൂ​ടെ യു​വ​തി ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​നു​ഭ​വി​ച്ചു​വെ​ന്ന് ക​ണ്ടെ​ത്തി​യ കോ​ട​തി എ​യ​ര്‍ലൈ​ന്‍ ക​മ്പ​നി​യോ​ട് പ​രാ​തി​ക്കാ​രി​ക്ക് 10,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കു​ക​യാ​യി​രു​ന്നു. ഏ​ത് എ​യ​ര്‍ലൈ​ന്‍ ക​മ്പ​നി​ക്കെ​തി​രെ​യാ​ണ് യു​വ​തി പ​രാ​തി ന​ല്‍കി​യ​തെ​ന്ന വി​വ​രം ല​ഭ്യ​മ​ല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/318689/abu-dhabi-court-orders-airline-to-pay-dh10000-in-compensation-for-seat-that-moved)