---
title: "സംഗീതവും വെള്ളവും നൃത്തം ചെയ്യുന്ന കാഴ്ചകളുമായി...; ദുബായ് ഫൗണ്ടൻ കൂടുതൽ മാറ്റങ്ങളോടെ തിരിച്ചെത്തുന്നു"
english_title: "With music and water dancing to the tunes...; The Dubai Fountain returns with more changes"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/315969/with-music-and-water-dancing-to-the-tunes-the-dubai-fountain-returns-with-more-changes"
published_at: "2025-09-20T13:51:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce6428dc618_fhfhfghfgdf.jpg"
keywords: []
---

# സംഗീതവും വെള്ളവും നൃത്തം ചെയ്യുന്ന കാഴ്ചകളുമായി...; ദുബായ് ഫൗണ്ടൻ കൂടുതൽ മാറ്റങ്ങളോടെ തിരിച്ചെത്തുന്നു

> **Lead Summary:** **ദു​ബൈ: [** നഗരത്തിലെ പ്രശസ്തമായ വിനോദ ആകർഷണങ്ങളിൽ ഒന്നായ ദുബായ് ഫൗണ്ടൻ, അഞ്ച് മാസം നീണ്ട നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഒക്ടോബർ ഒന്നിന് വീണ്ടും സന്ദർശകർക്കായി തുറക്കും. പുതിയ സാങ്കേതികവിദ്യകളും നൃത്തസംവിധാനങ്ങളും ശബ്ദ-വെളിച്ച സംവിധാനങ്ങളും നവീകരിക്കുന്നതിനായി കഴിഞ്ഞ മെയ് മാസത്തിലാണ് ഫൗണ്ടൻ താൽക്കാലികമായി അടച്ചിരുന്നത്.

## Article Content

**ദു​ബൈ: [** നഗരത്തിലെ പ്രശസ്തമായ വിനോദ ആകർഷണങ്ങളിൽ ഒന്നായ ദുബായ് ഫൗണ്ടൻ, അഞ്ച് മാസം നീണ്ട നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഒക്ടോബർ ഒന്നിന് വീണ്ടും സന്ദർശകർക്കായി തുറക്കും. പുതിയ സാങ്കേതികവിദ്യകളും നൃത്തസംവിധാനങ്ങളും ശബ്ദ-വെളിച്ച സംവിധാനങ്ങളും നവീകരിക്കുന്നതിനായി കഴിഞ്ഞ മെയ് മാസത്തിലാണ് ഫൗണ്ടൻ താൽക്കാലികമായി അടച്ചിരുന്നത്.

വെ​ള്ള​വും വെ​ളി​ച്ച​വും സം​ഗീ​ത​വും സ​മ​ന്വ​യി​പ്പി​ച്ച്​ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​ങ്ങ​ളു​മാ​യി ദ​ശ​ല​ക്ഷ​ണ​ക്കി​ന്​ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ ദു​ബൈ ഫൗ​ണ്ടേ​ന്​ സാ​ധി​ച്ചി​രു​ന്നു.ന​വീ​ക​ര​ണ​ത്തി​നു ശേ​ഷം കൂ​ടു​ത​ൽ മി​ക​വാ​ർ​ന്ന പ്ര​ക​ട​ന​ങ്ങ​ൾ ഇ​ത്ത​വ​ണ​യും പ്ര​തീ​ക്ഷി​ക്കാം. ഡൗ​ൺ​ടൗ​ൺ ദു​ബൈ​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്താ​ണ്​ ദു​ബൈ ഫൗ​​ണ്ടേ​ഷ​ൻ സ്ഥി​തി ചെ​യ്യു​ന്ന​ത്.

ആ​ഘോ​ഷ​ത്തി​ന്‍റെ​യും ക​ല​യു​ടെ​യും കേ​ന്ദ്ര​ബി​ന്ദു എ​ന്ന​നി​ല​യി​ൽ മാ​ത്ര​മ​ല്ല, ദു​ബൈ​യു​ടെ സാം​സ്കാ​രി​ക ഊ​ർ​ജ​സ്വ​ല​ത​യു​ടെ ആ​ഗോ​ള പ്ര​തീ​കം കൂ​ടി​യാ​ണി​ത്. പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മെ​ന്ന ദു​ബൈ​യു​ടെ ഖ്യാ​തി കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലു​ള്ള അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന​താ​വും പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/315969/with-music-and-water-dancing-to-the-tunes-the-dubai-fountain-returns-with-more-changes)