---
title: "താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം, പ്രവാസി മലയാളി യുവാവ് ദമ്മാമിൽ മരിച്ചു"
english_title: "A young expatriate Malayali man died in Dammam after suffering a heart attack at his residence"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/314351/a-young-expatriate-malayali-man-died-in-dammam-after-suffering-a-heart-attack-at-his-residence"
published_at: "2025-09-12T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3ba7b6c650_opo.jpg"
keywords: []
---

# താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം, പ്രവാസി മലയാളി യുവാവ് ദമ്മാമിൽ മരിച്ചു

> **Lead Summary:** **റിയാദ്: [** സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശിയാണ് ഹൃദയാഘാതം മൂലം സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ മരിച്ചത്. തകഴി ചിറയകം തെന്നടി സനീഷ് ഭവനം പ്രദീപ് കുമാർ ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ചായിരുന്നു സംഭവം.

## Article Content

**റിയാദ്: [** സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശിയാണ് ഹൃദയാഘാതം മൂലം സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ മരിച്ചത്. തകഴി ചിറയകം തെന്നടി സനീഷ് ഭവനം പ്രദീപ് കുമാർ ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ചായിരുന്നു സംഭവം.

15 വർഷമായി ദമാം അൽ റാഷിദ് വുഡ് പ്രോഡക്റ്റ് ഫാക്ടറിയിലെ പ്രൊഡക്ഷൻ കോഓർഡിനേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. പിതാവ്: പങ്കജാക്ഷൻ. മാതാവ്: പ്രസന്നകുമാരി. ഭാര്യ: റാത്തോഡ് ദിപാലി ബെൻ, മകൾ അർജുൻ പി.നായർ, അഞ്ജന പി.നായർ. മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നിയമ നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടിെൻറ നേത്യത്വത്തിൽ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/314351/a-young-expatriate-malayali-man-died-in-dammam-after-suffering-a-heart-attack-at-his-residence)