---
title: "തുടർച്ചയായി മൂന്ന് ദിവസം, നബിദിനത്തിന് സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ"
english_title: "UAE announces three consecutive days of paid leave for the private sector for Prophet's Day"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/311346/uae-announces-three-consecutive-days-of-paid-leave-for-the-private-sector-for-prophets-day"
published_at: "2025-08-27T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aeea27bee1b_ghfghgf.jpg"
keywords: []
---

# തുടർച്ചയായി മൂന്ന് ദിവസം, നബിദിനത്തിന് സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

> **Lead Summary:** **അബുദാബി: [ **യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നബിദിനത്തോട് അനുബന്ധിച്ച് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. സെപ്തംബർ 5 വെള്ളിയാഴ്ചയാണ് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധിയായ ശനി, ഞായർ ദിവസങ്ങൾ കൂടി ചേരുന്നതോടെ മിക്ക ജീവനക്കാർക്കും മൂന്ന് ദിവസത്തെ അവധി ലഭിക്കും.

## Article Content

**അബുദാബി: [ **യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നബിദിനത്തോട് അനുബന്ധിച്ച് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. സെപ്തംബർ 5 വെള്ളിയാഴ്ചയാണ് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധിയായ ശനി, ഞായർ ദിവസങ്ങൾ കൂടി ചേരുന്നതോടെ മിക്ക ജീവനക്കാർക്കും മൂന്ന് ദിവസത്തെ അവധി ലഭിക്കും.

ഹിജ്‌റ കലണ്ടറിലെ റബി അൽ അവ്വൽ 12-നാണ് പ്രവാചകന്റെ ജന്മദിനം. നേരത്തെ, സർക്കാർ ജീവനക്കാർക്കും സെപ്റ്റംബർ 5 പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച സാധാരണ വാരാന്ത്യ അവധിയായതിനാൽ അവർക്കും ഇത് നീണ്ട വാരാന്ത്യമായി മാറും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/311346/uae-announces-three-consecutive-days-of-paid-leave-for-the-private-sector-for-prophets-day)