അപൂർവ വിസ്മയം തീർത്ത് ഒരാകാശക്കാഴ്ച; ബഹ്റൈനിൽ ഈ മാസം 11 ന് ഗ്രഹങ്ങൾ തമ്മിലുള്ള സംയോജനം കാണാൻ അവസരം

അപൂർവ വിസ്മയം തീർത്ത് ഒരാകാശക്കാഴ്ച; ബഹ്റൈനിൽ ഈ മാസം 11 ന് ഗ്രഹങ്ങൾ തമ്മിലുള്ള സംയോജനം കാണാൻ അവസരം
Aug 7, 2025 05:44 PM | By Sreelakshmi A.V

മനാമ: (gcc.truevisionnews.com) ആഗസ്റ്റ് 11 തിങ്കളാഴ്‌ച വൈകിട്ട് മുതൽ ചൊവ്വാഴ്‌ച പുലർച്ചെ വരെ 10 മണിക്കൂറും 52 മിനിറ്റും നീണ്ടുനിൽക്കുന്ന ആകാശത്തെ വിസ്മയ കാഴ്ച കാണാൻ അവസരമൊരുങ്ങുന്നു. ഗ്രഹങ്ങളായ ചൊവ്വ, ശനി, ചന്ദ്രൻ, പെർസിഡ് ഉൽക്കാവർഷം, ശുക്രനും വ്യാഴവും തമ്മിലുള്ള സംയോജനമാണ് ഈ അപൂർവ്വ നിമിഷത്തിൽ നടക്കുന്നത്. ഇവ ദൃശ്യമായേക്കാമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അലി അൽ-ഹാജ്‌രി പറഞ്ഞു. തെളിഞ്ഞ കാലാവസ്ഥയിൽ മാത്രമേ ഇത് ദൃശ്യമാകൂ.

സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ ചൊവ്വയെ കാണാൻ കഴിയും. 95% തിളക്കമുള്ള ചൊവ്വ ഏകദേശം 28 ഡിഗ്രി ഉയരത്തിൽ ദൃശ്യമാകും, രാത്രി മുന്നോട്ട് പോകുമ്പോൾ പതിയെ താഴ്ന്ന് വരും. ഭൂമിയിൽ നിന്ന് 325 ദശലക്ഷം കിലോമീറ്റർ അകലെയാണ് ചൊവ്വ. അതുകൊണ്ട് തന്നെ ചൊവ്വയിൽ നിന്നുള്ള പ്രകാശം ഇവിടെയെത്താൻ ഏകദേശം 18 മിനിറ്റും 4 സെക്കൻഡും എടുക്കും.

രാത്രി 9:30-ഓടെ, കിഴക്കൻ ആകാശത്ത് ശനിയോട് അടുത്ത് വരുന്ന ചന്ദ്രനെ കാണാൻ സാധിക്കും. രാത്രി മുഴുവൻ ഈ രണ്ട് ആകാശഗോളങ്ങളും കൂടുതൽ അടുത്തുവരികയും ചൊവ്വാഴ്ച പുലർച്ചയോടെ ഇവ തമ്മിലുള്ള അകലം 7 ഡിഗ്രിയും 27 മിനിറ്റുമായി ചുരുങ്ങുകയും ചെയ്യും.

92.5% തിളക്കമുള്ള ചന്ദ്രൻ ഭൂമിയിൽ നിന്ന് 3,70,000 കിലോമീറ്റർ അകലെയാണ്. അതുകൊണ്ട് ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഒരു സെക്കൻഡിനുള്ളിൽ ഭൂമിയിൽ എത്തും. അതേസമയം, ഏതാണ്ട് പൂർണമായും (99.9%) പ്രകാശമുള്ള ശനി 1.3 ബില്യൺ കിലോമീറ്റർ അകലെയാണ്. അതിനാൽ ശനിയിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ ഒരു മണിക്കൂറിലധികം സമയമെടുക്കും.

Opportunity to see planetary conjunction on the 11th of this month in Bahrain

Next TV

Related Stories
ദുബായിലെ ക്ഷേത്രങ്ങളും ഗുരുദ്വാരയും പള്ളികളും ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി അടച്ചു

Apr 3, 2026 05:06 PM

ദുബായിലെ ക്ഷേത്രങ്ങളും ഗുരുദ്വാരയും പള്ളികളും ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി അടച്ചു

ദുബായിലെ ക്ഷേത്രങ്ങളും ഗുരുദ്വാരയും പള്ളികളും ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി...

Read More >>
പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി ഡ്രൈവറില്ലാത്ത ടാക്‌സികളിൽ യാത്ര ചെയ്യാം, വാഹനം ബുക്ക് ചെയ്യാൻ അറിയേണ്ടത്

Mar 31, 2026 11:13 AM

പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി ഡ്രൈവറില്ലാത്ത ടാക്‌സികളിൽ യാത്ര ചെയ്യാം, വാഹനം ബുക്ക് ചെയ്യാൻ അറിയേണ്ടത്

ദുബായിൽ ഇനി ഡ്രൈവറില്ലാത്ത ടാക്‌സികളിൽ യാത്ര ചെയ്യാം, വാഹനം ബുക്ക് ചെയ്യാൻ...

Read More >>
ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയ രീതി പ്രഖ്യാപിച്ച് സിബിഎസ്ഇ

Mar 29, 2026 08:36 AM

ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയ രീതി പ്രഖ്യാപിച്ച് സിബിഎസ്ഇ

ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയ രീതി പ്രഖ്യാപിച്ച്...

Read More >>
പ്രവാസികൾക്ക് ഇരുട്ടടി; 50,000 രൂപയിൽ കുറഞ്ഞ് വിമാനടിക്കറ്റില്ല, ദുബായിലേക്ക് പോകാൻ 90,000 രൂപ

Mar 26, 2026 10:26 AM

പ്രവാസികൾക്ക് ഇരുട്ടടി; 50,000 രൂപയിൽ കുറഞ്ഞ് വിമാനടിക്കറ്റില്ല, ദുബായിലേക്ക് പോകാൻ 90,000 രൂപ

പശ്ചിമേഷ്യൽ സംഘർഷം തുടരുന്നതിനിടെ കുതിച്ചുയർന്ന് വിമാനടിക്കറ്റ്...

Read More >>
പ്രവാസികൾക്ക് ആശ്വാസം; കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കാൻ ജസീറ എയർവേയ്സ്

Mar 21, 2026 10:33 AM

പ്രവാസികൾക്ക് ആശ്വാസം; കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കാൻ ജസീറ എയർവേയ്സ്

കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കാൻ ജസീറ...

Read More >>
ഗൾഫിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ വീണ്ടും മാറ്റി; പുതുക്കിയ തീയതി പിന്നീട്

Mar 20, 2026 10:37 AM

ഗൾഫിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ വീണ്ടും മാറ്റി; പുതുക്കിയ തീയതി പിന്നീട്

ഗൾഫിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ വീണ്ടും മാറ്റി, പുതുക്കിയ തീയതി...

Read More >>
Top Stories

News Roundup