---
title: "അടിയന്തര പാതയിലൂടെ ചീറിപ്പാഞ്ഞു: വൈറൽ വിഡിയോയ്ക്ക് പിന്നാലെ ഡ്രൈവർക്ക് 'പണി'യുമായി ദുബായ് പൊലീസ്"
english_title: "Dubai Police punish driver after viral video of speeding through emergency lane"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/301386/dubai-police-punish-driver-after-viral-video-of-speeding-through-emergency-lane"
published_at: "2025-07-08T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686d3c3594f8c_88.jpg"
keywords: []
---

# അടിയന്തര പാതയിലൂടെ ചീറിപ്പാഞ്ഞു: വൈറൽ വിഡിയോയ്ക്ക് പിന്നാലെ ഡ്രൈവർക്ക് 'പണി'യുമായി ദുബായ് പൊലീസ്

> **Lead Summary:** **ദുബൈ: [ **എമർജൻസി വാഹനങ്ങൾക്കായുള്ള ഷോൾഡർ റോഡിൽ അനധികൃതമായി പ്രവേശിക്കുകയും അമിത വേ​ഗത്തിൽ വാഹനമോടിക്കുകയും ചെയ്തതിന് ഒരു പ്രവാസിയെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജനായ ഒരാളെയാണ് കസ്റ്റഡിയിലെടുത്തത്.

## Article Content

**ദുബൈ: [ **എമർജൻസി വാഹനങ്ങൾക്കായുള്ള ഷോൾഡർ റോഡിൽ അനധികൃതമായി പ്രവേശിക്കുകയും അമിത വേ​ഗത്തിൽ വാഹനമോടിക്കുകയും ചെയ്തതിന് ഒരു പ്രവാസിയെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജനായ ഒരാളെയാണ് കസ്റ്റഡിയിലെടുത്തത്.

ന​ഗരത്തിലെ നീണ്ട ട്രാഫിക് ഒഴിവാക്കുന്നതിനായി അനധികൃതമായി ഇയാൾ വലതുവശത്ത് കൂടിയുള്ള എമർജൻസി ഏരിയയിൽ കയറുകയായിരുന്നു. കൂടാതെ അമിത വേ​ഗത്തിൽ വാഹനം ഓടിക്കുകയും ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടതോടെ ട്രാഫിക് പട്രോൾ സംഘം അന്വേഷണം നടത്തുകയും ഇയാൾ പിടിയിലാവുകയുമായിരുന്നു. അറസ്റ്റിന് പുറമേ, വാഹനം കണ്ടുകെട്ടുകയും 50,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/301386/dubai-police-punish-driver-after-viral-video-of-speeding-through-emergency-lane)